Kerala
ട്രെയിനില്‍ നിയമ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍
തിരുവനന്തപുരം സ്വദേശിനിയായ തൃശൂര്‍ ലോ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്

തിരുവനന്തപുരം | ട്രെയിനില്‍ നിയമ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റെയില്‍വേ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയായ തൃശൂര്‍ ലോ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്.
സംഭവമുണ്ടായ ഉടന്‍ പെണ്‍കുട്ടി റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഉടന്‍തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സര്‍ക്കാര്‍ ജീവനക്കാരനാണെങ്കിലും ഏതുവകുപ്പില്‍ ഏതുപോസ്റ്റില്‍ എവിടെ ജോലി ചെയ്യുന്ന ആളാണെന്ന വിവരം ലഭ്യമായിട്ടില്ല. പ്രതിയെ തമ്പാനൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
---- facebook comment plugin here -----