Connect with us

Uae

ഈദുല്‍ ഫിത്വര്‍; കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി ലുലു

കൊവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ആദ്യമായി നടക്കുന്ന ഈദുല്‍ ഫിത്വര്‍ ആഘോഷത്തില്‍ നല്ല തിരക്കാണ് ലുലുവില്‍ അനുഭവപ്പെടുന്നത്.

Published

|

Last Updated

അബുദബി |  ഈദുല്‍ ഫിത്വറിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി ലുലു വിപണി സജീവമാക്കി. കൊവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ആദ്യമായി നടക്കുന്ന ഈദുല്‍ ഫിത്വര്‍ ആഘോഷത്തില്‍ നല്ല തിരക്കാണ് ലുലുവില്‍ അനുഭവപ്പെടുന്നത്. ഉത്സവ സീസണില്‍ നല്‍കുന്ന പരമ്പരാഗത സമ്മാനങ്ങള്‍ക്ക് പുറമെ കണ്ണെഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളും ലുലു നല്‍കുന്നുണ്ട്. ഇലക്ട്രോണിക്‌സ്, ഫാഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ആകര്‍ഷകമായ പുതിയ ഓഫറുകളാണ് കടകളിലും ഓണ്‍ലൈനിലും  www.luluhypermarket.comലുലു ഒരുക്കിയിട്ടുള്ളത്. രണ്ട് വര്‍ഷത്തെ കോവിഡ് പകര്‍ച്ച വ്യാധിക്ക് ശേഷമുള്ള ആദ്യത്തെ ആഘോഷമായതിനാല്‍, എല്ലാവരും പ്രിയപ്പെട്ടവരെ കാണാനും ഈദ് അല്‍-ഫിത്തര്‍ ആഘോഷിക്കാനും നന്ദി അറിയിക്കാനും ആഗ്രഹിക്കുന്നു, ലുലു ഈ അവസരത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ട് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം എ പറഞ്ഞു. ഉപഭോക്താക്കളെ ഉത്സവ മൂഡിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നതിന് വിപുലമായ ഡീലുകള്‍, പ്രത്യേക ഉത്സവ ഓഫറുകള്‍, സമ്മാനങ്ങളും, പ്രമോഷനുകളുമാണ് ലുലു തയ്യാറാക്കിയിട്ടുള്ളത് അദ്ദേഹം കൂട്ടി ചേര്‍ത്തു. ഏപ്രില്‍ 28 മുതലാണ് ലുലു വില്‍ ഓഫറുകള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ വിഭാഗങ്ങളിലായി 15,000-ലധികം ഉല്‍പ്പന്നങ്ങള്‍ക്കാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈനിലും ഓഫര്‍ ലഭിക്കുക. ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെയാണ് ഓഫര്‍ കാലയളവ്.

 

ക്യാമറകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫോണുകള്‍, വയര്‍ലെസ് ഹെഡ്സെറ്റുകള്‍, ഗെയിമിംഗ് സെറ്റുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഇനങ്ങള്‍ക്ക് മികച്ച കിഴിവുകള്‍ ലഭിക്കും.

കബ്‌സ, മക്ബൂസ് തുടങ്ങിയ ജനപ്രിയ അറബിക് വിഭവങ്ങള്‍, അറബിക് സാലഡ് പ്ലേറ്ററുകള്‍, വിവിധ ചോക്ലേറ്റ് ഇനങ്ങള്‍, വിവിധ തരം ബിരിയാണികള്‍ എന്നിവ യമ്മീല്‍സ് എന്ന തീമിന് കീഴിലുള്ള ഹോട്ട് ഫുഡ് വിഭാഗം അവതരിപ്പിക്കും.

 

വസ്ത്രങ്ങള്‍, കന്തൂറ , പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവക്ക് ആകര്‍ഷകമായ ഓഫറുകളാണ് ലുലു അവതരിപ്പിച്ചിട്ടുള്ളത്. വിവിധ തരം പ്രമോഷനുകള്‍ക്കൊപ്പം ലുലു അതിന്റെ പുതിയ വേനല്‍ക്കാല ഫാഷന്‍ ലുക്ക് പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.

 

കുട്ടികള്‍ക്കുള്ള ലുലുവിന്റെ ടോയ്സ് ഫെസ്റ്റിവെല്‍ ആണ് ടോയ് ബൊണാന്‍സാ. ഏറ്റവും ജനപ്രിയവും ട്രെന്‍ഡിംഗും ആകര്‍ഷകവുമായ കളിപ്പാട്ടങ്ങള്‍ പ്രത്യേക ഉത്സവ വില്‍പ്പനയിലുണ്ട്. കുട്ടികള്‍ക്ക് ഈദ് സമ്മാനം നല്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കളിപ്പാട്ടങ്ങള്‍ സൗജന്യമായി പൊതിഞ്ഞു വാങ്ങാവുന്നതാണ്.

www.luluhypermarket.com, ഉപഭോക്താക്കള്‍ക്ക് പലചരക്ക് മുതല്‍ ഫാഷന്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെയും ഫ്രഷ് മാംസം, കോഴി, മത്സ്യം എന്നിവയ്ക്ക് 25 ശതമാനം വരെയും കിഴിവ് ആസ്വദിക്കാം.

 

ഈദിന് കുടുംബങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും കാശിന് പകരം ഇലക്ട്രോണിക് കാര്‍ഡ് സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ലുലുവിന്റെ 100, 250, 500 ദിര്‍ഹങ്ങളില്‍ ലഭ്യമായ ജനപ്രിയ ലുലു ഷോപ്പിംഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനിക്കാം. ഈദ് ഗിഫ്റ്റ് കാര്‍ഡുകള്‍ ഈദ് തീമില്‍ ഉത്സവ ആഘോഷത്തിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

---- facebook comment plugin here -----

Latest