Kerala
വെള്ളിയാഴ്ച മതചടങ്ങുകൾക്ക് സ്കൂളിന് പുറത്തുപോകരുതെന്ന വ്യാജ പ്രചാരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി
വ്യാജ പ്രചാരണം നടത്തിയാൽ ശക്തമായ നിയമ നടപടി

കോഴിക്കോട് | വെള്ളിയാഴ്ചകളിൽ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ മത ചടങ്ങുകൾക്ക് പുറത്തുപോകുന്നത് നിരോധിക്കുമെന്ന വിധത്തിലുള്ള വ്യാജ പ്രചാരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യാജ പ്രചാരണം നടത്തിയാൽ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ശിവൻകുട്ടി പ്രഖ്യാപിച്ചെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചാരണം നടക്കുന്നത്. വിദ്യാർഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്ക് സ്കൂളിന് പുറത്തുപോകുന്നത് കർശനമായി തടയുമെന്ന് മന്ത്രി ശിവൻകുട്ടിയുടെ ചിത്രം വെച്ചുള്ള കാർഡ് നിർമിച്ചാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.
---- facebook comment plugin here -----