Kerala
സന്ദീപിനെപ്പോലെയുള്ള അധ്യാപകര്‍ വേറെയുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും: മന്ത്രി വി ശിവന്‍കുട്ടി
ഈ സൈസ് അധ്യാപകര്‍ വേറേയുണ്ടോ എന്ന് അന്വേഷിക്കും

തിരുവനന്തപുരം | ഡോ.വന്ദന ദാസ് വധക്കേസ് പ്രതി സന്ദീപിനെപ്പോലെയുള്ള അധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായിരുന്നു ഇയാള്‍. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ സ്‌കൂള്‍ പിടിഎക്കോ ഇത് കണ്ടെത്താനായില്ലെന്ന് അത്ഭുതകരമാണെന്ന് മന്ത്രി പറഞ്ഞു.
ഈ സൈസ് അധ്യാപകര്‍ വേറേയുണ്ടോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
---- facebook comment plugin here -----