ed raid
ഡല്‍ഹി ആരോഗ്യമന്ത്രിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്
ആറ് ദിവസം മുമ്പാണ് സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി | കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് വീട്ടിലും ജെയിനുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും പരിശോധന നടന്നത്.
മെയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സത്യേന്ദര്‍ ജയിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 2017-ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ജെയിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ജെയിനെതിരെയുള്ളത് രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന് ഡല#ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.
---- facebook comment plugin here -----