National
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും ഇഡി നോട്ടീസ്
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം.

ന്യൂഡല്‍ഹി| ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ആറാം തവണയാണ് ഇഡി അദ്ദേഹത്തിന് നോട്ടീസ് അയക്കുന്നത്.
നേരത്തെ നോട്ടീസ് അയച്ചിട്ടും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇഡി സമന്‍സിന്റെ നിയമസാധുതയെ വെല്ലുവിളിച്ച് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം അനധികൃതമായി മാറ്റുന്ന വന്‍ റാക്കറ്റ് ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം.
കേസില്‍ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറായും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറായും സേവനമനുഷ്ഠിച്ച 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഛവി രഞ്ജനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.