Connect with us

From the print

അനാവശ്യ കാര്യങ്ങളില്‍ ഇ ഡി തലയിടുന്നു: സുപ്രീം കോടതി

തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷനു (ടാസ്മാക്)മായി ബന്ധപ്പെട്ട അന്വേഷണവും റെയ്ഡുകളും മറ്റു നടപടികളും ബഞ്ച് സ്റ്റേ ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിന് (ഇ ഡി)എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി. ഇ ഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്ന് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷനു (ടാസ്മാക്)മായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മസീഹ് എന്നിവരടങ്ങിയ ബഞ്ച് വിമര്‍ശിച്ചു. ടാസ്മാകുമായി ബന്ധപ്പെട്ട അന്വേഷണവും റെയ്ഡുകളും മറ്റു നടപടികളും ബഞ്ച് സ്റ്റേ ചെയ്തു.

ഇ ഡിക്ക് വേണമെങ്കില്‍ ആര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, ഒരു കോര്‍പറേഷനെതിരെ എങ്ങനെ കുറ്റം ചുമത്താനാകും? സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച വിഷയത്തില്‍ ഇ ഡി എന്തിനാണ് ഇടപെടുന്നതും അന്വേഷണം നടത്തുന്നതും? എന്തിനാണ് അനാവശ്യ കാര്യങ്ങളില്‍ തലയിടുന്നതെന്നും ഇ ഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ടാസ്മാക് ആസ്ഥാനത്ത് ഇ ഡി നടത്തിയ പരിശോധനകള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജികള്‍ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് 2014- 21 കാലത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ 41 എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

അതിനിടെ, ഈ വര്‍ഷം ഇടിച്ചുകയറിയ ഇ ഡി പൊടുന്നനെ ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തുകയായിരുന്നു. മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ഫോണുകളും മറ്റും പിടിച്ചെടുത്തെന്നും സിബല്‍ കോടതിയെ അറിയിച്ചു.

 

Latest