National
ഹിമാചലിലെ കാംഗ്ര മേഖലയില്‍ ഭൂചലനം; 3.9 തീവ്രത
ആളപായം സംഭവിച്ചതായി റിപോര്‍ട്ടില്ല.

ഷിംല | ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്ന് രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. ആളപായം സംഭവിച്ചതായി റിപോര്‍ട്ടില്ല.
ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയും, മിന്നല്‍ പ്രളയവും, മേഘവിസ്ഫോടനവും മറ്റും അനുഭവപ്പെട്ടു വരികയാണ്. ഇതിനിടയിലാണ് ഭൂചലനം.
ഇന്ന് രാവിലെ അസമിലെ നാഗോണില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
---- facebook comment plugin here -----