Connect with us

Alappuzha

ഡി വൈ എഫ് ഐ നേതാവ് എസ് എഫ് ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തി മർദിച്ചു; പരാതി പിൻവലിച്ച് പെൺകുട്ടി

ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിവരം.

Published

|

Last Updated

ആലപ്പുഴ | എസ് എഫ്‌ ഐ പ്രാദേശിക നേതാവിനെ ഡി വൈ എഫ് ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തി മർദിച്ചു. എന്നാൽ, പരാതിയിൽ നിന്ന് പെൺകുട്ടി പിന്മാറി. പാർട്ടിയുടെ ഇടപെടലിലാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ട്. ഹരിപ്പാട്ടെ ഡി വൈ എഫ് ഐ നേതാവായ അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് തന്നെയുള്ള എസ് എഫ്‌ ഐ ഏരിയ പ്രസിഡന്റായ ചിന്നുവാണ് പരാതി നല്‍കിയത്.

തലക്കും ശരീരത്തിനും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കാൻ സമീപിച്ചെങ്കിലും പരാതിയില്ലെന്ന് പറയുകയായിരുന്നു.

അമ്പാടി ഉണ്ണിയെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിവരം.

---- facebook comment plugin here -----

Latest