Connect with us

Uae

ദുബൈ ടൂറിസ്റ്റ് വിസ; കാലാവധിക്ക് ശേഷം പുറത്തുപോകാന്‍ ഔട്ട്പാസ് വേണം

കൂടുതല്‍ സമയം താമസിക്കുന്ന ഒരു സന്ദര്‍ശകന്‍ രാജ്യത്ത് അവരുടെ താമസം നീട്ടിയ ദിവസങ്ങളുടെ പിഴയും നല്‍കണം.

Published

|

Last Updated

ദുബൈ  | വിസ കാലാവധി കഴിഞ്ഞു യുഎഇയില്‍ കൂടുതല്‍ സമയം താമസിക്കുന്ന സന്ദര്‍ശകര്‍ അധിക ദിവസങ്ങള്‍ക്കുള്ള പിഴ അടയ്ക്കേണ്ടതുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. കൂടാതെ വിമാനത്താവളത്തിലോ കര അതിര്‍ത്തിയിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലോ ഔട്ട്പാസോ ലീവ് പെര്‍മിറ്റോ നേടണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അല്‍ അവീര്‍ ഇമിഗ്രേഷന്‍ ഓഫീസിലും ഈ പെര്‍മിറ്റ് ലഭിക്കും. കൂടുതല്‍ സമയം താമസിക്കുന്ന ഒരു സന്ദര്‍ശകന്‍ രാജ്യത്ത് അവരുടെ താമസം നീട്ടിയ ദിവസങ്ങളുടെ പിഴയും നല്‍കണം.