Uae
ദുബൈ റൈഡ് ;ശൈഖ് സായിദ് റോഡ് അഞ്ച് മണിക്കൂറോളം അടച്ചിടും
പുലര്‍ച്ചെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ സഫാ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (രണ്ടാം ഇന്റര്‍ചേഞ്ച്) വരെ കാര്‍ ഉള്‍പടെ ഇന്ധനവാഹനങ്ങള്‍ അനുവദിക്കില്ല

ദുബൈ | ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബൈ റൈഡ് ഞായറാഴ്ച.ശൈഖ് സായിദ് റോഡില്‍ സൈക്കിള്‍ സവാരിക്ക് പതിനായിരങ്ങള്‍ എത്തും. പുലര്‍ച്ചെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ സഫാ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (രണ്ടാം ഇന്റര്‍ചേഞ്ച്) വരെ കാര്‍ ഉള്‍പടെ ഇന്ധനവാഹനങ്ങള്‍ അനുവദിക്കില്ല. ശൈഖ് സായിദ് റോഡിന്റെ ഒരു ദിശയില്‍ കാറുകള്‍ അനുവദിക്കുമെങ്കിലും തടസങ്ങള്‍ക്ക് സാധ്യതയുണ്ട്. ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, ട്രേഡ് സെന്റര്‍ സ്ട്രീറ്റ് എന്നിവയും അടച്ചിടും. റോഡുകള്‍ എത്രസമയം അടച്ചിടുമെന്ന് വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം പുലര്‍ച്ചെ 4 മുതല്‍ രാവിലെ 9 വരെ അഞ്ച് മണിക്കൂര്‍ ആയിരുന്നു. ദുബൈ റൈഡ് രാവിലെ 6.15 മുതല്‍ 8.15 വരെയാണ്. വാഹനമോടിക്കുന്നവര്‍ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം.അല്‍ ഹാദിഖ സ്ട്രീറ്റ്, അല്‍ വാസല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസയില്‍ സ്ട്രീറ്റ്, സഅബീല്‍ സ്ട്രീറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇതര റൂട്ടുകളെ ആശ്രയിക്കാമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ട്വീറ്റ് ചെയ്തിട്ടുണ്ട്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017-ല്‍ ആരംഭിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) മുന്‍നിര ഇവന്റുകളില്‍ ഒന്നാണ് ദുബൈ റൈഡ്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ദുബൈ വാട്ടര്‍ കനാല്‍, ബുര്‍ജ് ഖലീഫ,ശൈഖ് സായിദ് റോഡിലെയും ഡൗണ്‍ടൗണ്‍ ദുബൈയിലെയും മറ്റ് ആകര്‍ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍ മറികടക്കാന്‍ കഴിയുന്ന എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള റൈഡര്‍മാര്‍ക്ക് അനുയോജ്യമായ രണ്ട് സൈക്ലിംഗ് റൂട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദുബൈ റൈഡില്‍ 34,897 സൈക്ലിസ്റ്റുകള്‍ പങ്കെടുത്തു.