Connect with us

Uae

ദുബൈ മക്തൂം വിമാനത്താവള വികസന പ്രവർത്തനങ്ങൾ തുടങ്ങി

രണ്ട് പ്രാദേശിക എയർലൈനുകൾക്ക് വിശാലമായ സൗകര്യം ലഭിക്കും.

Published

|

Last Updated

ദുബൈ | ദുബൈ മക്തൂമിനെ ലോകത്തെ വലിയ രാജ്യാന്തര വിമാനത്താവളമാക്കി മാറ്റാനുള്ള നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. കരാറുകൾ നേരത്തെ നൽകിയെന്ന് ദുബൈ എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നേരിട്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയാണിത്. 26 കോടി യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ള വിമാനത്താവളമായി മാറും. പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും.

“ഞങ്ങൾ കരാറുകൾ നൽകി,ശൈഖ് മുഹമ്മദ് അനുമതി നൽകിയതിന് ശേഷം ജോലികൾ ആരംഭിച്ചു’. 12,800 കോടി ദിർഹത്തിന്റെ വികസനപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ രാജ്യാന്തര വിമാനത്താവള പ്രവർത്തനങ്ങൾ  ഏതാണ്ട് അങ്ങോട്ട് മാറും.പത്ത് കോടിയിലധികം അതിഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രാഥമിക കേന്ദ്രമായി ഡി എക്‌സ് ബി തുടർന്നും പ്രവർത്തിക്കും.

രണ്ട് പ്രാദേശിക എയർലൈനുകൾക്ക് വിശാലമായ സൗകര്യം ലഭിക്കും. ഡിനാറ്റ, ഇവിടെ പ്രവർത്തിക്കുന്ന മറ്റ് എയർലൈനുകൾ എന്നിവയുമായി ആശയവിനിമയം നടത്തുകയും ഉദ്ഘാടന ദിവസം തന്നെ അത് മികച്ചതാക്കാൻ അനുവദിക്കുന്ന പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു (വിമാനത്താവളത്തിന്റെ) വലിപ്പം കാരണം, പരിശീലന ഭാഗത്ത്, ആ ദിവസത്തേക്ക് തുറക്കുന്നതിന്, ഏകദേശം 12 മാസം ആവശ്യമായി വന്നേക്കാം.

നിലവിലുള്ള ടെർമിനലുകൾക്ക് പോലും, ഉദ്ഘാടന ദിവസത്തിന് ഏകദേശം മൂന്ന് – നാല് മാസത്തെ തയ്യാറെടുപ്പുകൾ വേണ്ടിവന്നു.കാരണം ആ ദിവസം ഒരു തടസ്സവും കാണാൻ ആഗ്രഹിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു.71 ശതമാനം വർധനവോടെ എമിറേറ്റ്‌സ് ഗ്രൂപ്പ് കഴിഞ്ഞ വർഷം ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. ലാഭം 1,870 കോടി ദിർഹവുമായി.

വിമാനത്താവളത്തിൽ ഭൂഗർഭ റെയിൽ പാത
മക്തൂം രാജ്യാന്തര വിമാനത്താവള വികസനത്തിൽ ഭൂഗർഭ റെയിൽ പാത. ഇത് യാത്ര എളുപ്പമാക്കുകയും നടത്ത സമയം  കുറക്കുകയും ചെയ്യുമെന്ന് ദുബൈ എയർപോർട്‌സ് സി ഇ ഒ പോൾ ഗ്രിഫിത്ത്‌സ്. “യാത്രാ ദൂരം കുറക്കുക’ എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ഭൂഗർഭ സംവിധാനം വളരെ സമഗ്രവും യാത്രാ ദൂരം കുറക്കുന്നതിന് വളരെ ഉപയോഗമുള്ള്തുമായിരിക്കും. ഇത് വലിയ ഒരു സ്ഥലമായതിനാൽ ഏകദേശം 20 മിനിറ്റ് യാത്രാ സമയം അനുമാനിക്കുന്നു. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇത് വേഗമേറിയതും കാര്യക്ഷമവും മത്സരാധിഷ്ഠിതവുമാകും. വിദഗ്ധ സംഘം വിവിധ രൂപകൽപ്പനകൾ പരിശോധിച്ചുവരികയാണ്. യാത്രക്ക് 15 മുതൽ 20 മിനിറ്റ് വരെ എടുക്കും. ഇത് ഇരിക്കാവുന്ന ട്രെയിൻ ആയിരിക്കണമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതിയ വിമാനത്താവളത്തിൽ എട്ട് ചെറിയ വിമാനത്താവളങ്ങൾ ഉണ്ടാകും. അദ്ദേഹം പറഞ്ഞു.

Latest