Connect with us

Uae

ഡി എസ് എസ് 27ന് തുടങ്ങും

നിരവധി ആകർഷക വാഗ്ദാനങ്ങൾ

Published

|

Last Updated

ദുബൈ| ദുബൈ വേനൽ വിസ്മയോത്സവം (ഡി എസ് എസ്)ജൂൺ 27 മുതൽ ആഗസ്റ്റ് 31 വരെ നടക്കും. താമസക്കാർക്കും സന്ദർശകർക്കും 66 ദിവസങ്ങളിൽ ആഘോഷിക്കാൻ നിരവധി അവസരങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്സി ഇ ഒ അഹ്്മദ് അൽ ഖാജ പറഞ്ഞു. ഈ വർഷത്തെ ദുബൈ സമ്മർ സർപ്രൈസസ് ഇതുവരെയുള്ള ഏറ്റവും ചലനാത്മകവും മൂല്യവത്തായതുമായ പതിപ്പാണ്. ആയിരക്കണക്കിന് ഓഫറുകൾ, ആകർഷകമായ റീട്ടെയിൽ പ്രമോഷനുകൾ, എമിറേറ്റിനെ യഥാർഥത്തിൽ ആഗോളവും ലോകോത്തരവും വൈവിധ്യപൂർണവുമായ കുടുംബ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്ന അനന്തമായ അനുഭവങ്ങൾ ഒരുക്കുന്നുണ്ട്. എല്ലാവർക്കും മികച്ച ഒരു വേനൽക്കാലം വാഗ്ദാനം ചെയ്യുന്നു.
ചരിത്രത്തിൽ ആദ്യമായി, വേനൽക്കാല ഉത്സവം മൂന്ന് ക്യൂറേറ്റഡ് ഷോപ്പിംഗ് സീസണുകളിലായി നടക്കും. പുതിയ പുതിയ ഓഫറുകൾ, പരിമിത സമയ ഫ്ലാഷ് വിൽപ്പനകൾ, നഗരത്തിലെ മുൻനിര ബ്രാൻഡുകളൽ ഏറ്റവും വലിയ സമ്മാനങ്ങൾ, അവിശ്വസനീയമായ മൂല്യം എന്നിവ വാഗ്ദാനം ചെയ്യുന്നു. പത്ത് ദിർഹം ഡിഷ്, പുത്തൻ മുദ്്ഹിശ് സാഹസികതകൾ, ഓപ്പൺടേബിൾ വഴി ബുക്ക് ചെയ്യാവുന്ന സമ്മർ റെസ്റ്റോറന്റ്‌വീക്ക്, ബീറ്റ് ദി ഹീറ്റ് ഡി എക്സ് ബി, ഡി എസ് എസ് എന്റർടെയ്നർ, കച്ചേരികൾ, ഹോട്ടലുകളിലും ആകർഷണങ്ങളിലും വൻ കിഴിവ് തുടങ്ങിയവയുണ്ടാകും.

Latest