Connect with us

Ongoing News

മര്‍കസ് ലോ കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് ലോ കോളജ് എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഗവ. വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയുടെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 50ഓളം യൂണിറ്റ് രക്തമാണ് നല്‍കിയിരിക്കുന്നത്. മര്‍കസ് നോളജ് സിറ്റി സി എഫ് ഒ യൂസുഫ് നൂറാനി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിലെ ഡോ. അഫ്‌സല്‍ സി ബോധവത്കരണ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു.
മര്‍കസ് ലോ കോളജ് ജോയിന്‍ ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ്, അഡ്മിനിസ്‌ട്രേറ്റര്‍ ശമീര്‍ സഖാഫി മപ്രം, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസൂട്ടി എന്‍ എസ്് എസ് പ്രോഗ്രാം ഓഫീസര്‍ ഇബ്‌റാഹീം മുണ്ടക്കല്‍ സംസാരിച്ചു. എന്‍ എസ് എസ് സെക്രട്ടറി അഹ്‌മദ് സ്വാലിഹ് സ്വാഗതവും വളണ്ടിയര്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----

Latest