Kerala
ബി ജെ പിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം: സുരേഷ് ഗോപി
ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുകയെന്ന്

തിരുവനന്തപുരം | ബി ജെ പിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ശശി തരൂര്‍ ബി ജെ പിയില്‍ പോകുന്നുവെന്ന വാര്‍ത്തയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. പാര്‍ട്ടി മാറുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ദേശീയതയോടൊപ്പം നില്‍കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരില്‍ കാണുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുകയെന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭാരതാംബ വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെ. ജനങ്ങള്‍ക്കെല്ലാമറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങെ നിയമിക്കുന്നതിലും പെന്‍ഷന്‍ നല്‍കുന്നതിലും യോജിപ്പില്ലെന്നും എതിര്‍പ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.