Connect with us

Idukki

ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിൽ: കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കാണാതായ ആളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്

Published

|

Last Updated

ഇടുക്കി | ഇടുക്കി കുടയത്തൂർ പഞ്ചായത്തിലെ അടൂർമലയിൽ പുലർച്ചെയുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ (Landslide) കാണാതായ വീട്ടമ്മ സുമതിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്സും എന് ഡി ആർ എഫും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഇതോടെ ഇടുക്കിയിലുണ്ടായ കനത്ത മഴക്കെടുതിയിൽ ആദ്യ മരണം സ്ഥിരീകരിച്ചു.

അടൂർമലയിൽ പുലർച്ചെ മണ്ണിടിഞ്ഞു വീണ് ഒരു വീട്ടിലെ മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. സംഭവം നടക്കുമ്പോൾ ഗൃഹനാഥൻ പുറത്തായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണിനടിയിൽ പെട്ടുപോയ മകനെ അയൽവാസികൾ ചേർന്ന് രാത്രി രണ്ടു മണിയോടെ തന്നെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

Also Readകനത്ത മഴ: മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അതേസമയം വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കാണാതായ ആളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇവിടേക്ക് തിരിച്ചുപോയ വാഗമൺ പോലീസിന്റെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് പോലീസിനും അങ്ങോട്ടേക്ക് എത്താൻ തടസ്സം നേരിട്ടു. നിലവിൽ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ വാഗമണ്ണിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

Also Readമധ്യകേരളത്തിൽ കനത്ത മഴ; കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; വീടുകളിൽ വെള്ളം കയറി ഇന്നലെ രാത്രി ഒമ്പതരയോടെ തുടങ്ങിയ ശക്തമായ മഴ മണിക്കൂറുകളോളം തുടർച്ചയായി പെയ്തതാണ് മലയോര മേഖലയിൽ വൻ നാശനഷ്ടങ്ങൾ വിതച്ചതും ദുരന്തത്തിന് കാരണമായതും. ഡീൻ കുര്യാക്കോസ് എം പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് സജീവമായി രംഗത്തുണ്ട്. മൂന്ന് മണിക്കൂറിലേക്ക് കൂടി ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights:
The dead body of Sumathi was recovered after a severe landslide at Adoormala in Idukki district. Her husband and son survived the incident while search operations continue for another missing person in Vagamon. Authorities and rescue teams are on high alert due to continuous rainfall.

---- facebook comment plugin here -----

Latest