Connect with us

Kerala

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടൽ: വീട് ഒലിച്ചുപോയി; മകന്റെ മൃതദേഹം കണ്ടെത്തി; മാതാവിനായി തിരച്ചിൽ തുടരുന്നു

പുലർച്ചെ രണ്ട് മണിയോടെയാണ് പയ്യാനിത്തോട്ടം മേഖലയിൽ ഭീകരമായ രീതിയിൽ ഉരുൾപൊട്ടലുണ്ടായത്.

Published

|

Last Updated

കോട്ടയം | പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കണ്ടെടുത്തു. പയ്യാനിത്തോട്ടം മണ്ടൻപ്ലാവ് മേഖലയിൽ താമസിക്കുന്ന ജോണിയുടെ മകന്റെ മൃതദേഹമാണ് കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട ജോണിയുടെ ഭാര്യ ഗ്രേസിക്കായി സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

പുലർച്ചെ രണ്ട് മണിയോടെയാണ് പയ്യാനിത്തോട്ടം മേഖലയിൽ ഭീകരമായ രീതിയിൽ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ജോണിയുടെ വീട് പൂർണമായും ഒലിച്ചുപോവുകയായിരുന്നു. അപകട സമയത്ത് ജോണിയുടെ ഭാര്യ ഗ്രേസിയും മകനുമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. തുടർന്ന് പുലർച്ചെ മുതൽ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മകന്റെ മൃതദേഹം കണ്ടെത്താനായത്.

Also Readമധ്യകേരളത്തിൽ കനത്ത മഴ; കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; വീടുകളിൽ വെള്ളം കയറി മേഖലയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മരങ്ങൾ കടപുഴകി വീണും മറ്റും റോഡുകൾ തടസ്സപ്പെട്ടിട്ടുണ്ട്. ഈരാറ്റുപേട്ട ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനാൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർക്കും സന്നദ്ധ സേനകൾക്കും ഇവിടേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. എങ്കിലും നിലവിൽ സ്ഥലത്തെത്തിച്ച ജെ സി ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഗ്രേസിയെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

Also Readപൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടൽ: വീട് ഒലിച്ചുപോയി; മകന്റെ മൃതദേഹം കണ്ടെത്തി; മാതാവിനായി തിരച്ചിൽ തുടരുന്നു Content Highlights:
A tragic landslide in Poonjar Payyanithottam destroyed a house completely. The body of Johny’s son was recovered while search operations continue for his mother Greacy. Rescue teams face difficulties due to flooded roads in Erattupetta.

---- facebook comment plugin here -----

Latest