Connect with us

Kerala

കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചിൽ

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്

Published

|

Last Updated

കൊല്ലം | കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സനു കുട്ടനായി അന്വേഷണം തുടരുകയാണ്.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുറച്ചു നാളുകളായി സംശയത്തിൻ്റെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു.

Latest