Connect with us

National

മദ്യലഹരി; യാത്രക്കാരിയുടെ തലയില്‍ ടിടി മൂത്രമൊഴിച്ചു

ടിടിയെ യാത്രക്കാര്‍ റെയില്‍വേ പൊലീസിന് കൈമാറി.

Published

|

Last Updated

ന്യൂഡല്‍ഹി| ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്‌സ്പ്രസിലാണ് സംഭവം. ടിടി മദ്യലഹരിയിലായിരുന്നെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. ഇയാളെ യാത്രക്കാര്‍ റെയില്‍വേ പൊലീസിന് കൈമാറി.

ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. അമൃത്സര്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്‌. യുവതിയുടെ തലയിലേക്ക് ബിഹാര്‍ സ്വദേശി മുന്ന കുമാറാണ് മൂത്രമൊഴിച്ചത്. യുവതി ബഹളം വെച്ചതോടെ ഭര്‍ത്താവും മറ്റു യാത്രക്കാരും ചേര്‍ന്ന് ടിടിയെ പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ടിടിയെ റെയില്‍വേ പൊലീസിന് കൈമാറി. രാജേഷിന്റെ പരാതിയില്‍ ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.