Kerala
മദ്യപിച്ച് നൃത്തം; രണ്ട് എസ് എഫ് ഐ നേതാക്കൾക്ക് എതിരെ നടപടി
നേമത്ത് ഡി വൈ എഫ് ഐ നേതാവ് അഭിജിത്തിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ നടപടി

തിരുവനന്തപുരം |അസാന്മാർഗിക പ്രവർത്തനത്തിന് എസ് എഫ് ഐയിൽ കൂടുതൽ പേർക്ക് എതിരെ നടപടി. നേമത്ത് ഡി വൈ എഫ് ഐ നേതാവ് അഭിജിത്തിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മറ്റു രണ്ട് പേർക്കെതിരെയും പാർട്ടി നടപടി സ്വീകരിച്ചു. എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി ഗോപിനാഥ്, പ്രസിഡന്റ് ജോബിൻ ജോസ് എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കി. മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈൽ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിനാണ് അഭിജിത്തിനെ സിപിഎം നേതൃത്വം സസ്പെൻഡ് ചെയ്തത്. ഗുരുതര ആരോപണങ്ങളുണ്ടായിട്ടും കടുത്ത നടപടി നേരിടാതെ അഭിജിത് പാര്‍ട്ടിയില്‍ തുടരുന്നതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി.
---- facebook comment plugin here -----