Connect with us

National

ഒഡീഷയിലെ വിദൂര ഗ്രാമത്തിലെ ഭിന്നശേഷിക്കാരന് പെന്‍ഷന്‍ എത്തിച്ച് ഡ്രോണ്‍

സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങാന്‍  ഹെറ്റാറാമിന് എല്ലാ മാസവും നിബിഡ വനത്തിലൂടെ 2 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ തവണ ഡ്രോണ്‍ പണം വീട്ടിലെത്തിച്ചു നൽകിയതിനാൽ ഈ സാഹസിക യാത്ര ഒഴിവാക്കാനായി. 

Published

|

Last Updated

നുവാപഡ |ഒഡീഷയിലെ വിദൂര ഗ്രാമത്തിലെ ഭിന്നശേഷിക്കാരന് ഇത്തവണ പെന്‍ഷന്‍ എത്തിച്ചത് ഡ്രോണ്‍ വഴി. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന ഹെറ്റാറാം സത്‌നാമി എന്ന ശാരീരിക വൈകല്യമുള്ള ആള്‍ക്കാണ് ഡ്രോണ്‍ പെന്‍ഷന്‍ എത്തിച്ചുനൽകിയത്.

സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങാന്‍  ഹെറ്റാറാമിന് എല്ലാ മാസവും നിബിഡ വനത്തിലൂടെ 2 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ തവണ ഡ്രോണ്‍ പണം വീട്ടിലെത്തിച്ചു നൽകിയതിനാൽ ഈ സാഹസിക യാത്ര ഒഴിവാക്കാനായി.

മറ്റ് രാജ്യങ്ങളില്‍ ഡ്രോണുകള്‍ വഴി കാര്യങ്ങള്‍ എങ്ങനെ സാധിക്കുന്നുവെന്ന മനസിലാക്കിയാണ് അധിക്രൃതര്‍ ഡ്രോണ്‍ വഴി പണം വീട്ടില്‍ എത്തിച്ചത്. സേവനങ്ങള്‍ നല്‍കുന്നതിന് ഇത്തരം ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരിന് വ്യവസ്ഥയില്ലാത്തതിനാല്‍ സർപഞ്ച് മിസ് അഗര്‍വാൾ മുൻകൈ എടുത്താണ് ഇത് സാധ്യമാക്കിയതെന്ന് നുവാപദയിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സുബാദര്‍ പ്രധാന്‍ പറഞ്ഞു.

മരുന്നുകള്‍, പാഴ്‌സലുകള്‍, പലചരക്ക് സാധനങ്ങള്‍, ഭക്ഷണം എന്നിവയുള്‍പ്പെടെ വിവിധ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ലോകമെമ്പാടും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പണം വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്.

 

Latest