Connect with us

Ongoing News

അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു; മെക്കാനിക്കിന് ദാരുണാന്ത്യം

ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവര്‍ കയറി ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് മെക്കാനിക്ക് മരിച്ചു. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അതേ ബസ് കയറിയാണ് സംഭവം. വെസ്റ്റ്ഹില്‍ പുത്തലത്ത് പി മോഹനന്‍ (62) ആണ് മരിച്ചത്.

ബ്രെയ്ക്ക് ശരിക്കുന്നതിനായി സ്റ്റാന്‍ഡിലെ ട്രാക്കിനു പുറത്താണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. ഈ സമയത്ത് മോഹനന്‍ ബസിനടിയില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവര്‍ കയറി ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം.

ബസ് ഡ്രൈവര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു. സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കള്‍: അനൂപ്, അനീഷ്, അശ്വതി. മരുമക്കള്‍: ആമി, വിദ്യ, ശ്രീജിത്ത്.