Connect with us

National

പാകിസ്താനായി ചാരവ്യത്തി; ഡിആര്‍ഡിഒ ജീവനക്കാരന്‍ പിടിയില്‍

മഹേന്ദ്ര പ്രസാദിന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്നു അന്വേഷണ സംഘം സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  പാകിസ്താന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിആര്‍ഡിഒ താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്ന മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്. ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളാണ് മഹേന്ദ്ര ചോര്‍ത്തി നല്‍കിയത്.

ജയ്സല്‍മീരിലെ ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ആണ് മഹേന്ദ്ര പ്രസാദ്. രാജസ്ഥാന്‍ സിഐഡി ഇന്റലിജന്‍സ് ആണ് തെളിവുകളോടെ ചാരവൃത്തി കണ്ടെത്തിയത്. മഹേന്ദ്ര പ്രസാദിന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്നു അന്വേഷണ സംഘം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി പരിചയപ്പെട്ടത്.. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ് മഹേന്ദ്ര പ്രസാദ്.

Latest