Kozhikode
ഡോ. അസ്ഹരിയുടെ വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണത്തിന് തുടക്കമായി
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്തു.

നോളജ് സിറ്റി | ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണത്തിന് തുടക്കമായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബി(സ്വ )യിൽ ഉത്തമ മാതൃക ഉണ്ടെന്നും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആ മാതൃക പിന്തുടരാൻ നാം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചക അധ്യാപനങ്ങളിൽ ചിലതിനോട് അപകർഷതാബോധവും മറ്റു ചിലതിനോട് അഭിമാന ബോധവും തോന്നുന്നത് ശരിയല്ല. പൂർണമായും ആ പാഠങ്ങൾ സ്വീകരിക്കുകയാണ് വിശ്വാസിക്ക് ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് ആമുഖഭാഷണം നടത്തി. രിസാലത്തുര്‍റസൂല്‍ പ്രഭാഷണം വ്യാഴാഴ്ച അവസാനിക്കും. വൈകിട്ട് 7.30 മുതല്‍ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് പ്രഭാഷണം. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ട്. ഡോ. സയ്യിദ് നിസാം റഹ്മാൻ, എക്കോമൗണ്ട് യഹിയ സഖാഫി, ഹംസ മുസ്‌ലിയാർ കളപ്പുറം, അലിക്കുഞ്ഞി മുസ്ലിയാര്‍ പങ്കെടുത്തു.
---- facebook comment plugin here -----