Connect with us

Post-Mortem

മരിച്ചെന്ന് ഡോക്ടര്‍മാര്‍; അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയ രോഗി മോര്‍ച്ചറിയില്‍ കിടന്നത് ഏഴ് മണിക്കൂര്‍

ഉത്തര്‍പ്രദേശിലെ മുറാദാബാദിലാണ് സംഭവം

Published

|

Last Updated

മുറാദാബാദ് | മരിച്ചെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ആള്‍ മോര്‍ച്ചറിയില്‍ കിടന്നത് ഏഴ് മണിക്കൂര്‍. പിന്നീട് ഇയാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുറാദാബാദിലാണ് സംഭവം. മരിച്ചെന്ന് വിധിയെഴുതിയ ആള്‍ തിരികെ വന്നെങ്കിലും, പരിശോധിച്ച ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബം.

അപകടത്തില്‍ പരുക്കേറ്റ ശ്രീകേഷ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു. തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മൃതദേഹ പരിശോധനക്കായി പോലീസ് എത്തിയപ്പോഴാണ് ശ്രീകേഷ് കുമാറിന് ജീവനുണ്ട് എന്ന കാര്യം കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകേഷ് കുമാറിനെ ജില്ലാ ആശുപത്രയിലേക്ക് മാറ്റി.

മരിച്ചെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കും മുമ്പ് തങ്ങള്‍ മൂന്ന് ആശുപത്രികളില്‍ ഇയാളെ പ്രവേശിപ്പിച്ചുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ ഉള്ള ഡോക്ടര്‍ ചെക്കപ്പ് നടത്തി. പക്ഷേ ചികിത്സ നടത്തിയില്ല. പള്‍സോ, ബി പിയോ ഇല്ലെന്നും ശ്രീകേഷ് മരിച്ചെന്നും അറിയിച്ചു. എന്നാല്‍, രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് വാദത്തില്‍ മുറാദാബാദ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഉറച്ച് നിന്നു.

Latest