Connect with us

health minister

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടാകാന്‍ പാടില്ല; ആരോഗ്യ മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി

കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ രോഗികളുമായി ഇടപെടുമ്പോള്‍ വീഴ്ചയുണ്ടാകാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കര്‍ശന നിര്‍ദ്ദേശം നല്‍കി. കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

നിരന്തരം ആവര്‍ത്തിക്കുന്ന ഗുരുതര വീഴ്ചകളെ തുടര്‍ന്നാണ് രണ്ട് മെഡിക്കല്‍ കോളജുകളിലെ അധികാരികളെ ആരോഗ്യമന്ത്രി വിളിച്ചുവരുത്തിയത്. രണ്ടു മെഡിക്കല്‍ കോളജുകളിലെയും ഉദ്യോഗസ്ഥരെ മന്ത്രി പ്രത്യേകം പ്രത്യേകമായാണു കണ്ടത്.

ചികിത്സയിലും രോഗിപരിചരണത്തിലും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകപും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. രോഗികളെ പരിചരിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മതിയായ ജീവനക്കാര്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. ചികിത്സാ രേഖകളും മരുന്ന് കുറിപ്പടികളും ഡിജിറ്റലാക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

 

 

Latest