Connect with us

Aksharam Education

ഉറുമ്പുകൾ ഉറങ്ങാറുണ്ടോ?

Published

|

Last Updated

സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഉറുമ്പുകൾക്ക് ഉറക്കമുണ്ടോ? ഉണ്ടെന്ന് ശാസ്ത്രം. ഉറുന്പ് സമൂഹത്തിലെ ജോലിക്കാരും റാണിയും ചെറിയ ദൈർഘ്യമുള്ള പരമ്പരകളായിട്ടാണ് ഉറങ്ങുന്നതെന്നു പഠനങ്ങൾ പറയുന്നു. ജോലിക്കാരായ ഉറുമ്പുകളിൽ ഏകദേശം 1.1 മിനുട്ട് ദൈർഘ്യമുള്ള, ശരാശരി 253 ഉറക്കം ഒരു ദിവസം ആവർത്തിക്കുന്നു. ആകെ 4.8 മണിക്കൂർ ഒരു ദിവസത്തിൽ ഉറങ്ങുന്നു എന്നു സാരം.
റാണിയുടെ ഉറക്കം ദിവസത്തിൽ 92 പ്രാവശ്യം ആവർത്തിക്കപ്പെടുന്നു. ഏകദേശം ആറ് മിനുട്ട് വീതം ദൈർഘ്യമുള്ളതാണ് ഈ ഉറക്കങ്ങൾ. ആന്റിനകൾ പരസ്പരം സ്പർശിച്ചാണ് ഉറുമ്പുകൾ സന്ദേശം കൈമാറുന്നത്. എന്നാൽ ഉറക്കസമയത്ത് ആന്റിനകൾ മടക്കിവെക്കുന്നു. മറ്റ് ഉറുമ്പുകളുടെ സന്ദേശങ്ങളോട് പ്രതികരിക്കാൻ വിമുഖത കാണികയും ചെയ്യുന്നു. റാണി ഉറുമ്പ് കൂടിന്റെ കേന്ദ്ര ഭാഗത്താണു കാണുന്നതെങ്കിലും മറ്റ് ഉറുമ്പുകളുമായി സ്പർശിക്കാതെ സ്വയം സൂക്ഷിക്കുന്നു. എന്നാൽ ഉറക്ക സമയത്തു മറ്റ് ഉറുമ്പുകൾ റാണിയെ സ്പർശിച്ചാലും അവ അറിയുന്നില്ല. റാണിയുടെ ആന്റിനയുടെ ആകൃതിയിലും ഉറക്ക സമയത്ത് മാറ്റങ്ങളുണ്ടാകും.

Latest