Connect with us

Disciplinary action

കോഴ ചോദിച്ച നേതാവിനും വിവരം പുറത്തുവിട്ട നേതാവിനും ഡി സി സിയുടെ അച്ചടക്ക നടപടി

മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അന്‍പതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്

Published

|

Last Updated

കോഴിക്കോട് | കോഴ ആവശ്യപ്പെട്ട നേതാവിനേയും കോഴ വിവരം പുറത്തുവിട്ട നേതാവിനേയും സസ്‌പെന്റ് ചെയ്തു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. മുക്കം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ട കരീം പഴങ്കല്‍, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തു വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് ഡി സി സി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയ പ്രവര്‍ത്തനം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കരീം പഴങ്കലിനെതിരെ നടപടിയെന്ന് കോഴിക്കോട് ഡി സി സി വിശദീകരിച്ചു. കെ പി സി സി നിര്‍ദേശ പ്രകാരം എന്‍ കെ അബ്ദുറഹിമാനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരുപതോളം പേരില്‍ നിന്ന് മൊഴിയെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കൊടിയത്തൂര്‍ കോട്ടമ്മലിലെ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കരീം പഴങ്കലിന്റെ ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അന്‍പതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണ നിലയില്‍ ഇത്തരം നിയമനങ്ങള്‍ക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതും നടപടിയെടുത്തതും.

 

---- facebook comment plugin here -----

Latest