Connect with us

Kerala

ബിജു കുര്യന്റെ തിരോധാനം: എംബസിക്ക് പരാതി നൽകി; നിയമനടപടിയെകുറിച്ച് ആലോചിക്കും - കൃഷിമന്ത്രി

ബിജു ബോധപൂര്‍വം മുങ്ങിയതാണെന്നും മന്ത്രി

Published

|

Last Updated

ആലപ്പുഴ | ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്രയേലിലും എംബസിയിലും പരാതി നല്‍കിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കര്‍ഷകരെ തെരഞ്ഞെടുത്തതെന്നും പി. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ബിജു ബോധപൂര്‍വം മുങ്ങിയതാണെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ബിജുവിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും ഫോണിലൂടെ സംസാരിച്ചെന്നും സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമഭാക്കി. ഇന്ന് രാവിലെയെങ്കിലും ബിജു സംഘത്തോടൊപ്പം ചേരുമെന്നു പ്രതീക്ഷിച്ചിരുന്നെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ഇതിനിടെ ബിജു കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണ് ബിജുവിനെ ഫോണില്‍ കിട്ടാതായെന്നു സഹോദരന്‍ ബെന്നി വ്യക്തമാക്കി. എന്തു കൊണ്ടാണു നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് എന്ന് കുടുംബത്തിനും അറിയില്ല.

Latest