Kerala
എന്‍സിഇആര്‍ടിയിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ വിയോജിപ്പ് അറിയിക്കും; ആവശ്യമെങ്കില്‍ സപ്ലിമെന്ററി പാഠം തയ്യാറാക്കും: മന്ത്രി വി ശിവന്‍കുട്ടി
ഇന്ത്യയുടെ ചരിത്രം ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്

തിരുവനന്തപുരം | എന്‍സിഇആര്‍ടിയിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്ത്യയുടെ ചരിത്രം ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് .ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുള്ള പാഠപുസ്തകങ്ങള്‍ തന്നെ കേരളത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു
എന്‍സിഇആര്‍ടി പുനസംഘടിപ്പിക്കണം. സംസ്ഥാനങ്ങളുടെ പ്രതിനിധികളെ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ വെട്ടിമാറ്റുമ്പോഴും കാരണം പറയുന്നില്ല. ആര്‍ എസ് എസിന്റെ അജണ്ട ബിജെപി സര്‍ക്കാര്‍ പാഠപുസ്തകത്തിലൂടെ നാട്ടില്‍ എത്തിക്കുകയാണ്. അത് അനുവദിക്കില്ല. വിഷയത്തില്‍ രേഖാമൂലം വിയോജിപ്പ് അറിയിക്കും. സംസ്ഥാനം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. അതിന് അനുവദിച്ചില്ലെങ്കില്‍ സപ്ലിമെന്ററി പാഠം തയ്യാറാക്കുന്നത് അടക്കം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു