Diesel price
രാജ്യത്ത് ഡീസല്‍ വിലയില്‍ കുറവ്
രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.
ന്യൂഡല്‍ഹി | രാജ്യത്ത് ഡീസല്‍ വിലയില്‍ നേരിയ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡിസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡീസലിന് 22 പൈസയാണ് കുറഞ്ഞത്.
കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ധനവില . രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.
ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില വീണ്ടും ഉയര്‍ന്നു. രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍ ഡീസല്‍ വില 100 ന് മുകളിലാണ്.
---- facebook comment plugin here -----




