Uae
യു എ ഇ പ്രസിഡന്റ് റഷ്യയിൽ
പുട്ടിനുമായി കൂടിക്കാഴ്ച നടത്തി
അബൂദബി|യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. റഷ്യൻ പ്രസിഡന്റ്‌വ്ലാദിമിർ പുട്ടിൻ അദ്ദേഹത്തെ സ്വീകരിക്കുകയും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സംയുക്തമായി പ്രവർത്തിക്കുന്നതിനും ചർച്ചയിൽ തീരുമാനമായി.
സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തത്തിന് സന്ദർശനം വഴിയൊരുക്കും. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇരുരാജ്യങ്ങൾക്കുമുള്ള താത്പര്യം ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ആവർത്തിച്ചു.
റഷ്യയിലെ സന്ദർശനത്തിനിടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ചകൾ നടത്തുന്നുണ്ട്.




