Kerala
തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണം; തിരുവമ്പാടിയില്‍ കെ മുരളീധരനായി പോസ്റ്ററുകള്‍
തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
കോഴിക്കോട് | തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. തിരുവമ്പാടിയില്‍ അദ്ദേഹം മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍.
‘കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം’ എന്നാണ് പോസ്റ്ററില്‍ ഉള്ളത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ട്.







