Connect with us

International

ഇറാനിനെതിരെ യുദ്ധത്തിനായി അമേരിക്ക ചെലവഴിച്ചത് 47 ബില്യണ്‍ ഡോളറിലധികമെന്ന് പെന്റഗണ്‍

പ്രതിരോധ വകുപ്പ് ജൂലൈ മാസത്തില്‍ നടത്തിയ കണക്കുകളെ അപേക്ഷിച്ച് ഇത് 25 ശതമാനത്തിലധികമാണ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്കന്‍ സൈന്യം ഇതുവരെ 47 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായി പെന്റഗണ്‍. പ്രതിരോധ വകുപ്പ് ജൂലൈ മാസത്തില്‍ നടത്തിയ കണക്കുകളെ അപേക്ഷിച്ച് ഇത് 25 ശതമാനത്തിലധികമാണ്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുദ്ധം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് യുദ്ധച്ചെലവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

ആഗോള ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ദ്ധനവ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി കുറച്ചു. യുദ്ധ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകളാണ് പെന്റഗണിന്റെ കണക്കുകളിലുള്ളത്. പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ 29 ബില്യണ്‍ ഡോളറിലധികം ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരിയില്‍ കുറഞ്ഞ കാലയളവ് മാത്രമേ യുദ്ധം നീണ്ടുനില്‍ക്കൂ എന്ന് പറഞ്ഞു കൊണ്ട് ഇസ്‌റാഈലുമായി ചേര്‍ന്നാണ് ട്രംപ് ഇറാനെതിരായ യുദ്ധം ആരംഭിച്ചത്.

ഇറാനിലെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ ആദ്യം വിലകൂടിയ മിസൈലുകളും പിന്നീട് വിലകുറഞ്ഞ ആയുധങ്ങള്‍ ഉപയോഗിക്കുക എന്നതായിരുന്നു ട്രംപിന്റെ ആദ്യതന്ത്രം. ഏപ്രിലില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ പുനഃസ്ഥാപിച്ചു. തുടര്‍ന്ന് എണ്ണ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനം തടയുന്നതിനായി ഇറാനെതിരെ ട്രംപ് നാവിക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

Content Highlights:The Pentagon reported that the US military has spent over $47 billion on the war against Iran, reflecting a rise of more than 25 percent since July. The surge in defense costs and global energy prices presents severe political hurdles for the Republican Party ahead of the November 3 elections.

Latest