Kerala
കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു; സംഘര്‍ഷത്തെ തുടര്‍ന്ന് പഠന വകുപ്പുകള്‍ അടച്ചിട്ടു
വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന് റജിസ്്ട്രാര്
തേഞ്ഞിപ്പലം | കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ ക്യാമ്പസ്സില്‍ സംഘര്‍ഷം.
എസ് എഫ് ഐ-യുഡി എസ് എഫ് സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ ക്യാമ്പസിലെ പഠനവകുപ്പുകള്‍ അടച്ചിടാന്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചു. നവംബര്‍ രണ്ടുവരെ ക്യാമ്പസിലെ പഠനവകുപ്പുകള്‍ അടച്ചിടുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞ് പോകണമെന്നും നിര്‍ദ്ദേശമുണ്ട്.
ബുധനാഴ്ച നടന്ന ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ-യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. മുഴുവന്‍ സീറ്റിലും വിജയിച്ച എസ് എഫ് ഐ ഭാരവാഹികള്‍: ടി എസ് ദീപക്- ചെയര്മാന്, എം പി ശില്പ- വൈസ് ചെയര്മാന്, സി ആശിഷ് കൃഷ്ണ- ജനറല്‍ സെക്രട്ടറി, സി എച്ച് ഫാത്തിമ ഫഹമ- ജോ. സെക്രട്ടറി, കാര്‍ത്തിക്- യു യു സി, പി കെ നവ്യ- യു യു സി, പി നിരഞ്ജന്- ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, എം അനീഷ- സ്റ്റുഡന്‍സ് എഡിറ്റര്‍, റിഷി റോജന്‍- ജനറല്‍ ക്യാപ്റ്റന്‍.
Content Highlights:Clashes erupted at the Calicut University campus in Thenhipalam after SFI won all seats in the Departmental Students Union election. Following the conflict between SFI and UDSF activists, the Registrar directed the closure of campus departments until November 2 and instructed students to vacate hostels. TS Deepak was elected Chairman and C Ashish Krishna as General Secretary.





