Connect with us

Kerala

മാളില്‍നിന്ന് വിലകൂടിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മോഷ്ടിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍

സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദ്യാര്‍ഥികളായ പെരിന്തല്‍ണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീര്‍ (21), തോട്ടേക്കാട് ആലിക്കപറമ്പില്‍ സബിത (19) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

കോഴിക്കോട് | മാളില്‍ നിന്ന് വിലകൂടിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മോഷ്ടിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍. പെരിന്തല്‍ണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീര്‍ (21), തോട്ടേക്കാട് ആലിക്കപറമ്പില്‍ സബിത (19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദ്യാര്‍ഥികളാണെന്നു പോലീസ് പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവിന് സമീപം ആറുവരിപ്പാതയോട് ചേര്‍ന്നുള്ള ഹൈലൈറ്റ് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇവര്‍ മോഷണം നടത്തിയത്. വില്‍പ്പനയ്ക്ക് വച്ച സൗന്ദര്യവര്‍ധക വസ്തുക്കള്‍ നോക്കാനെന്ന വ്യാജേനയെത്തി കവര്‍ന്നെടുക്കുകയായിരുന്നു. ഡിസ്പ്ലേയ്ക്ക് വെച്ച 8000 രൂപ വില വരുന്ന സൗന്ദര്യ വര്‍ധക വസ്തു സെയില്‍സ് എക്സിക്യുട്ടീവിന്റെ കണ്ണുവെട്ടിച്ച് ഷമീറും സബിതയും കൈക്കലാക്കുകയായിരുന്നു.

സി സി ടി വി ദൃശ്യങ്ങള്‍ സഹിതം മാള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പന്തീരാങ്കാവ് പോലീസ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തില്‍ ഇവര്‍ മാളുകളില്‍ കറങ്ങി നടന്നു മോഷണം പതിവാക്കയവരാണെന്നു പോലീസ് കണ്ടെത്തി. സബിത നേരത്തെ മറ്റൊരു മാളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. അന്ന് ആയിരം രൂപയിലേറെ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

Content Highlights: Two digital marketing students were arrested for stealing expensive cosmetics from HiLite Mall in Kozhikode. The suspects, Muhammad Shameer and Sabitha, were identified through CCTV footage by Pantheerankavu police. Police revealed they were habitual offenders involved in previous mall thefts.

 

---- facebook comment plugin here -----

Latest