Connect with us

Kerala

നെന്‍മാറ കൊലപാതക പരമ്പര; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി

ഇളയ മകള്‍ അഖിലയ്ക്ക് പഠനത്തിനായി സഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം

Published

|

Last Updated

ഫയല്‍ ചിത്രം

തിരുവനന്തപുരം | നെന്‍മാറയില്‍ ചെന്താമരയെന്നകുറ്റവാളി നടത്തിയ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മൂത്ത മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലിയും ഇളയ മകള്‍ അഖിലയ്ക്ക് പഠനത്തിനായി സഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

നെന്മാറയില്‍ 2025 ജനുവരിയിലാണ് പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഭാര്യയുടെ സുഹൃത്തായ സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ഇതിന് ശേഷം പോലീസ് പിടിയിലായ ചെന്താമര, ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷമായിരുന്നു സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ചെന്താമരയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയ്ക്ക് 2026 ജൂലൈ 20ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

Content Highlights: The Kerala Cabinet has announced a government job for Athulya and educational assistance for Akhila, daughters of Nenmara murder victim Sudhakaran. Sudhakaran and his mother were killed in 2025 by neighbour Chenthamara, who had earlier killed Sudhakaran’s wife. Chenthamara was sentenced to death in 2026.

 

---- facebook comment plugin here -----

Latest