International
സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം, 30 മരണം
ഗുരുതരമായ അപകടമാണ് സംഭവിച്ചിരിക്കുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
മാഡ്രിഡ്|സ്പെയിനിലെ ടൊലെഡോ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30 പേര് മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് മാഡ്രിഡ് – സിയോഡാഡ് റെയല്‍-ആന്റലേഷ്യ റൂട്ടുകളില്‍ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതായി സ്പെയിനിലെ ട്രെയിന്‍ സര്‍വീസ് ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു.
ഇടിച്ച ട്രെയിനുകളിൽ ഒന്ന് മറ്റൊന്നിൻ്റെ മുകളിലേക്ക് കയറി. പാളം തെറ്റിയ ട്രെയിനിന് തീപിടിച്ചെന്നും സംശയമുണ്ട്. ഗുരുതരമായ അപകടമാണ് സംഭവിച്ചിരിക്കുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. അപകട സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഉർദ നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുപയോഗിച്ചാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഈ വർഷം ജനുവരിയിൽ തെക്കൻ സ്പെയിനിൽ ഒരു ട്രെയിൻ പാളം തെറ്റി എതിരെ വന്ന ട്രെയിനിൽ ഇടിച്ചുകയറി 45 പേർ മരിച്ചിരുന്നു. 2013-ൽ 80 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽ ദുരന്തമായിരുന്നു ഇത്.
Content Highlights: A tragic high-speed train collision in Toledo, Spain, has claimed at least 30 lives and left many injured. One train mounted another during the impact, causing a derailment and fire. Prime Minister Pedro Sanchez described the incident as severe while emergency teams continue rescue operations.


