Kerala
ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയര്മാന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.
തിരുവനന്തപുരം| ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് കേസില്‍ പി എസ് സി ചെയര്മാന് എം ആര് ബൈജു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.
ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക. ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ പരീക്ഷകളിലും തട്ടിപ്പ് നടന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളിലും കേസെടുത്തിട്ടുണ്ട്.
എന്നാല്‍, ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നാണ് വിവരം. അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയിലും ക്രമക്കേടുണ്ടായെന്ന പരാതിയിലും അടുത്ത ദിവസം എഫ് ഐ ആര് ഇടുമെന്നാണ് അറിയുന്നത്.അതിനിടെ, കേസില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്ത ആര് ഹരിക്കു പകരം ആര് ആന്‍ഡ് എ അഡീഷണല്‍ സെക്രട്ടറി കെ ബി ലിസി അമ്മയെ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു.
Content Highlights: PSC Chairman MR Baiju appeared before the Crime Branch team led by IG Ajitha Begum regarding the Planning Board exam fraud. Investigations have also expanded to other exams like Khadi Board and Fisheries Extension Officer. Meanwhile, KB Lisi Amma was appointed as Additional Secretary.



