Connect with us

Kerala

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; കൊയിലാണ്ടിയില്‍ 16കാരന്‍ മരിച്ചു

സംഭവത്തില്‍ അജലിന്റെ പിതാവിന്റെ പേരില്‍ കേസെടുക്കും.

Published

|

Last Updated

കോഴിക്കോട്| കൊയിലാണ്ടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 16കാരന്‍ മരിച്ചു. ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജല്‍ പ്രവീണാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ 16കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ അജലിന്റെ പിതാവിന്റെ പേരില്‍ കേസെടുക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയതിനാണ് കേസ്.

Content Highlights: A 16-year-old boy named Ajal Praveen died after his scooter crashed into a wall in Koyilandy, Kozhikode. Two others were injured in the accident. Police will register a case against the boy’s father for handing over the vehicle to a minor.

Latest