Kerala
പി എസ് സി പരീക്ഷാത്തട്ടിപ്പ്; മുന്‍ ഉദ്യോഗസ്ഥന്‍ പി സതീഷ് അറസ്റ്റില്‍
കേസിലെ ആദ്യ അറസ്റ്റാണിത്.
തിരുവനന്തപുരം| ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പില്‍ പി എസ് സി മുന്‍ ഉദ്യോഗസ്ഥനായ പി സതീഷ് അറസ്റ്റില്‍. പരീക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതി ചേര്‍ത്തത്.
കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണയച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സതീഷ്.
Content Highlights: Former PSC official P Satheesh was arrested from Kozhikode in connection with the Planning Board recruitment scam. Satheesh worked in the examination department and handled answer sheet evaluation. This marks the first arrest in the case after he was named an accused recently.
---- facebook comment plugin here -----



