Connect with us

Kerala

സാമൂഹ്യ പ്രവർത്തകൻ അലി പെരുമ്പാവൂർ അന്തരിച്ചു

രണ്ട് വർഷം മുൻപാണ് പ്രവാസം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

Published

|

Last Updated

ദമാം|ദമാമിലെ മുൻ പ്രവാസിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന അലി പെരുമ്പാവൂർ (65)  അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

കോൺഗ്രസ് പ്രവാസി സംഘടനയായ ഒ ഐ സി സി (OICC)-യുടെ മുൻനിര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു, സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വമായിരുന്നു. രണ്ട് വർഷം മുൻപാണ് പ്രവാസം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: ആയിഷ. മക്കൾ: അജാസ് അലി, അജീഷ. മരുമക്കൾ: അനുഷ, ബാബു റഹ്മാൻ

Content Highlights: Former Dammam expatriate and social worker Ali Perumbavoor passed away at age 65. He was actively involved in OICC leadership and served the expat community for decades before returning home two years ago. He is survived by his wife Aisha, children Ajas and Ajeesha, and their families.

Latest