Connect with us

National

അശോകസ്തംഭത്തിന് പകരം ധന്വന്തരി; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോ മാറ്റി

ഇന്ത്യ എന്ന് എഴുതിയതിന് പകരം ഭാരത് എന്നും മാറ്റിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രമാണ് ഉള്ളത്. ഇന്ത്യ എന്ന് എഴുതിയതിന് പകരം ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവും.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

 

 

 

Latest