Connect with us

Organisation

വികസന പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാകണം: മന്ത്രി പി പ്രസാദ്

പച്ച മണ്ണിന്റെ ഗന്ധമറിക്കുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ സാമയികം ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Published

|

Last Updated

പത്തനംതിട്ട  | നാടിന്റെ വികസനത്തിന് വലിയ പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെങ്കിലും അവ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്കും ആഘാതമേല്‍ക്കാതെ പരിസ്ഥിതി സൗഹൃദമാകണമെന്ന് മന്ത്രി പി പ്രസാദ്. പച്ച മണ്ണിന്റെ ഗന്ധമറിക്കുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ സാമയികം ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക പരിസ്ഥിതി രംഗങ്ങളില്‍ സുസ്ഥിര വികസനം നേടണമെങ്കില്‍ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ ജനങ്ങളും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യാനം, ഗാഥറിങ്, വൃക്ഷതൈ വിതരണം, ഫല വൃക്ഷ തൈ നടീല്‍ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീര്‍ വഴിമുക്ക്, ഷെബീര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Latest