Eranakulam
കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റാന്‍ തീവ്രശ്രമം; ആവശ്യമെങ്കില്‍ മാത്രം മയക്കുവെടി
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ച് ആനക്ക് വഴിയൊരുക്കാനാണ് ശ്രമം.

കൊച്ചി | കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റാന്‍ തീവ്രശ്രമം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ച് ആനക്ക് വഴിയൊരുക്കാനാണ് ശ്രമം നടക്കുന്നത്. ആവശ്യമെങ്കില്‍ മാത്രം മയക്കുവെടി വെക്കും.
ആനയെ മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കിണര്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായെന്നും മലയാറ്റൂര്‍ ഡി എഫ് ഒ. ശ്രീനിവാസ് അറിയിച്ചിരുന്നു.
കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത ചെറിയ കുളത്തിന് സമാനമായ കിണറ്റിലേക്ക് കാട്ടാന വീഴുകയായിരുന്നു. സ്വയം രക്ഷപ്പെടാനുള്ള ആനയുടെ ശ്രമങ്ങളെല്ലാം വിഫലമായി.
---- facebook comment plugin here -----