Connect with us

First Gear

ഫോക്സ് വാഗണ്‍ ടിഗ്വാന്റെ ഡെലിവറി ആരംഭിച്ചു

ഈ ഫുള്‍ ലോഡഡ് വേരിയന്റിന് 31.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഫോക്സ് വാഗണ്‍ ഇന്ത്യ പുതുതായി പുറത്തിറക്കിയ ടിഗ്വാന്‍ ഫെയ്സ് ലിഫ്റ്റിന്റെ ഡെലിവറി ആരംഭിച്ചു. ബ്രാന്‍ഡിന്റെ നൂറ്റിഅമ്പതോളം സെയില്‍സ് ടച്ച് പോയിന്റുകളില്‍ വാഹനം ലഭ്യമാണ്.  ഈ എസ് യുവി ഫോര്‍ എവര്‍ കെയര്‍ പാക്കേജായി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഫുള്‍ ലോഡഡ് വേരിയന്റിന് 31.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില.

സ്‌കോഡ ഒക്ടാവിയക്കും കൊഡിയാക്കിനും കരുത്ത് പകരുന്ന അതേ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ 5-സീറ്റര്‍ ടിഗ്വാന്റെയും ഹൃദയം. ഈ എഞ്ചിന് 190 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വിഡബ്ല്യുവിന്റെ 4മോഷന്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം വഴി എല്ലാ-4 വീലുകളിലേക്കും പവര്‍ ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഹ്യുണ്ടായ് ടക്സണ്‍, ജീപ്പ് കോമ്പസ് എന്നിവയ്ക്ക് ഒരു പ്രീമിയം ബദലായാണ് പുതിയ ടിഗ്വാന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ രണ്ട് മോഡലുകളും പെട്രോളിലും ഡീസലിലും ലഭ്യമാണ്.

പ്യുവര്‍ വൈറ്റ്, ഒറിക്‌സ് വൈറ്റ്, നൈറ്റ്‌ഷെയ്ഡ് ബ്ലൂ, ഡോള്‍ഫിന്‍ ഗ്രേ, റിഫ്‌ളെക്‌സ് സില്‍വര്‍, ഡീപ് ബ്ലാക്ക്, കിംഗ്‌സ് റെഡ് എന്നീ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് 2022 ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ എത്തുന്നത്. പനോരമിക് സണ്‍റൂഫ്, എല്‍ഇഡി മാട്രിക്‌സ് ഹെഡ്ലാമ്പുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവ ടിഗ്വാന്റെ ഫീച്ചറുകളില്‍പെടുന്നു.

ഇന്ത്യയിലെ ഈ വര്‍ഷത്തെ വമ്പന്‍ ലോഞ്ചുകളില്‍ ഒന്നാണ് ഫോക്സ് വാഗണ്‍ വിര്‍റ്റസ്. 12 വര്‍ഷം പഴക്കമുള്ള വെന്റോയ്ക്ക് പകരം വരുന്ന ഒരു ഇടത്തരം സെഡാന്‍ ആണിത്. അമേരിക്കയില്‍ ഇതിനകം കാര്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. കാറിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് ആഗോളതല അരങ്ങേറ്റം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. 2022 മെയ് രണ്ടാം പകുതിയില്‍ വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം,

 

Latest