Connect with us

delhi riot

ഡല്‍ഹി കലാപം: പോലീസ് അന്വേഷണം മഹാമോശമാണെന്ന് കോടതി

ആസിഡും കുപ്പിയും ഇഷ്ടികയുമായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന അശ്‌റഫ് അലി എന്നയാള്‍ക്കെതിരായ കേസിലാണ് കോടതിയുടെ വിമര്‍ശനം.

Published

|

Last Updated

ന്യൂഡല്‍ഹി | 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പോലീസ് അന്വേഷണം മഹാമോശമാണെന്ന് കോടതി. വിഷയത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണറുടെ ഇടപെടല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് ആവശ്യപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ അന്വേഷണ നിലവാരം മഹാമോശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷം കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായിട്ടില്ല. യുക്തിഭദ്രമായ അന്തിമ നിഗമനം അന്വേഷണങ്ങളിലുണ്ടായിട്ടില്ല. അപൂര്‍ണ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇതിനാല്‍ തന്നെ ആരോപണവിധേയര്‍ ജയിലുകളില്‍ അനന്തമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആസിഡും കുപ്പിയും ഇഷ്ടികയുമായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന അശ്‌റഫ് അലി എന്നയാള്‍ക്കെതിരായ കേസിലാണ് കോടതിയുടെ വിമര്‍ശനം. ഈ കേസില്‍ ഇരകള്‍ പോലീസുകാരായിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ ആസിഡ് സാമ്പിള്‍ ശേഖരിക്കുകയോ രാസ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. പരുക്കിന്റെ സ്വഭാവം സംബന്ധിച്ച വിദഗ്‌ധോപദേശവും തേടിയിട്ടില്ലെന്നും ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Latest