Connect with us

Ongoing News

നിര്‍ജലീകരണം: വിനേഷ് ഫോഗട്ട് ആശുപത്രിയില്‍

Published

|

Last Updated

പാരിസ് | ഒളിംപിക്‌സ് വനിതാ ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ആശുപത്രിയില്‍ നിര്‍ജലീകരണത്തെ തുടര്‍ന്നാണ് താരത്തെ പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാരം നിയന്ത്രിച്ചു നിര്‍ത്താനുള്ള കഠിന നിയന്ത്രണങ്ങളുടെ ഫലമായാണ് നിര്‍ജലീകരണം സംഭവിച്ചതെന്നാണ് സൂചന. ഇങ്ങനെയൊക്കെ ചെയ്തിട്ടും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത് എന്നതാണ് വിരോധാഭാസം.

ഒളിംപിക് കമ്മിറ്റി (ഐ ഒ എ)യുടെ തീരുമാനം മാറ്റുന്നതിന് അപ്പീലുള്‍പ്പെടെ സാധ്യമായതെല്ലാം ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദനിക്കരുതെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാന മന്ത്രി ഫോഗട്ടിനോട് ആവശ്യപ്പെട്ടു. വിനേഷ് പ്രയന്തം തുടരുമെന്ന് അമ്മാവനും മുന്‍ ഗുസ്തി താരവുമായ മഹാവീര്‍ ഫോഗട്ട് പ്രതികരിച്ചു. വിനേഷിനെതിരായ നടപടിക്കെതിരെ ഐ ഒ എ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷമൊന്നടങ്കം വിനേഷിന് പിന്തുണയുമായി രംഗത്തുണ്ട്.

വനിതകളുടെ 50 ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അനുവദനീയമായതിലും 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്.

ക്യൂബന്‍ താരം ഫൈനലില്‍
വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് സെമിയില്‍ താരത്തിനെതിരെ മത്സരിച്ച ക്യൂബന്‍ താരം ഗുസ്മാന്‍ ലോപസ് ഫൈനലിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറില്‍ വിനേഷ് തോല്‍പ്പിച്ച യുക്രൈന്‍ താരം ഒക്സാന ലിവാച്ച് വെങ്കല മെഡല്‍ പോരാട്ടത്തിനും അര്‍ഹത നേടി.

Latest