honour attack
മതം മാറാന്‍ വിസ്സമതിച്ച യുവാവിനെ ഭാര്യാ സഹോദരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
എസ് സി- എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്

തിരുവനന്തപുരം | വിവാഹത്തെത്തുടര്‍ന്ന് മതം മാറാന്‍ വിസമ്മതിച്ച സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനെ മര്‍ദ്ദിച്ച കേസിലെ പ്രതിയും ഭാര്യാ സഹോദരനുമായ ഡോക്ടര്‍ ഡാനിഷാണ് പിടിയിലായത്. ഊട്ടിയില്‍ കഴിയുകയായിരുന്ന പ്രതിയെ തിരുവനന്തപുരം റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസമായി പ്രത്യേക സംഘം തമിഴ്‌നാട്ടില്‍ ഡാനിഷിന് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. എസ് സി- എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ മിഥുനെ ദീപ്തി ജീവിത പങ്കാളിയായി കൂട്ടുകയും വ്യത്യസ്ത മതസ്ഥനായതിനാല്‍ മതം മാറാന്‍ മിഥുനെ ഡാനിഷ് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് മിഥുനെ തന്ത്രപൂര്‍വ്വം ഡാനിഷ് മര്‍ദ്ദിക്കുകയുമായിരുന്നു.