Kerala
നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ; മറ്റ് രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം
വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുത്തേറ്റിരുന്നു
തിരുവനന്തപുരം | നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് വധശിക്ഷ . കേസിലെ മറ്റു രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.തിരുവനന്തപുരം ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്
ചോരയൊലിപ്പിച്ചു വന്ന പ്രതികളോട് എന്തു പറ്റിയെന്ന് ചോദിച്ചതിനാണ് വിനോദിനെ കത്തിയെടുത്ത് കുത്തിയത്. വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുത്തേറ്റിരുന്നു
---- facebook comment plugin here -----




